Thursday, May 2, 2024
keralaNews

കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം പരിമിതമാക്കി

മെയ് 16 വരെ സംസ്ഥാനത്തു ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്ഇ.ബി യുടെ സെക്ഷന്‍ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകള്‍ പരിമിതമായെ പ്രവര്‍ത്തിക്കുകയുള്ളൂ.
ഇക്കാലയളവില്‍ വൈദ്യുതി സംബന്ധമായ പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്താം. ഇതിനുള്ള സംവിധാനങ്ങള്‍ 24മണിക്കൂറും സജ്ജമാണ്. ഉപഭോക്താക്കള്‍ക്ക്  www.kseb.in   എന്ന വെബ്‌സൈറ്റ് വഴിയോ കെ.എസ്. ഇ.ബി.യുടെ മൊബൈല്‍ ആപ് വഴിയോ പേയ്മെന്റുകള്‍ നടത്താം .
ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പറായ 1912 ല്‍ വിളിക്കാവുന്നതാണ്.