Saturday, May 18, 2024
Local NewsNews

സമാധാനത്തിന്റെ  സന്ദേശം പകർന്ന്  ശാന്തിദൂത് പരിപാടി സംഘടിപ്പിച്ചു.

എരുമേലി: മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയിലെയും പരിസരപ്രദേശങ്ങളിലെയും നാനാജാതി മതസ്ഥർക്കും ശബരിമല തീർത്ഥാടകർക്കും ക്രിസ്മസിന് സമാധാന സന്ദേശം പകർന്നു നൽകിക്കൊണ്ട് എരുമേലി അസംഷൻ ഫൊറോന പള്ളി എ വൈ എം – പിതൃവേദിയുടെയും എസ് എം വൈ എമ്മിന്റെയും നേതൃത്വത്തിൽ ‘ശാന്തിദൂത്’  പരിപാടി സംഘടിപ്പിച്ചു .                                               
ഇന്നലെ വൈകുന്നേരം ആറുമണിക്ക് എരുമേലി അസംഷൻ ഫൊറോന പള്ളി അങ്കണത്തിൽ വച്ച് എരുമേലി പോലീസ് എസ് എച്ച്  മനോജ് എം  പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ശാന്തിദൂത് പരിപാടിയിൽ ക്രിസ്മസിന് സ്നേഹസന്ദേശം പങ്കുവെച്ചുകൊണ്ട് നിരവധി  ക്രിസ്മസ് പാപ്പാ വേഷധാരികൾ വാഹനത്തിൽ തയ്യാറാക്കിയ പുൽക്കൂടിനെ അനുഗമിച്ച് എരുമേലി ടൗണിൽ ഉടനീളം സഞ്ചരിച്ചു. പരിപാടിക്ക് എരുമേലി അസംഷൻ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ , അസിസ്റ്റൻറ് വികാരി ഫാ. ടിജോ കൊച്ച്തറ, അഡ്വ: സജി ജോർജ് തകിടിയേൽ,മാത്യു കാടാശ്ശേരിയിൽ, ജിജി
കെട്ടു കല്ലാംകുഴി, നവീൻ വലിയകുളത്തിൽ,ടോമിച്ചൻ ടോമിച്ചൻ പാലക്കുടി, ജേക്കബ് ജോജി മണ്ണംപ്പാളക്കൽ , ടോം തോമസ് കുറിച്ചുള്ളിൽ , നോയൽ ജോസഫ് വാഴക്കാപാറ , ടോംസ് മണ്ണംപ്പാളക്കൽ, ജിജോ കുറിച്ചുള്ളിൽ , ജോബി വരിക്കമാക്കൽ,ക്രിസ്റ്റ്യൻ കാട്ടിപീടികയിൽ , ബിനോയ് വരിക്കമാക്കൽ,സുബിച്ചൻ മണ്ണംപ്പാളക്കൽ,ടോമി പുൽപ്പേൽ എന്നിവർ നേതൃത്വം നൽകി.