Wednesday, May 8, 2024
Local NewsNews

എരുമേലി സെന്റ് തോമസ് സ്‌കൂളില്‍ ‘ഇലയറിവ് മഹോത്സവം’

എരുമേലി: കര്‍ക്കിടകമാസത്തില്‍ ഇലക്കറികള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് എരുമേലി സെന്റ് തോമസ് സ്‌കൂളില്‍ ഇലയറിവ് മഹോത്സവം. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി ജോണ്‍ ഇലയറിവ് മേള ഉദ്ഘാടനം ചെയ്തു.                                                                                                                                     ഫാസ്റ്റ് ഫുഡിനെ പുറകെ പോകുന്ന പുതുതലമുറ ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും ഇലക്കറികള്‍ നിത്യജീവിതത്തില്‍ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ടീച്ചര്‍ കുട്ടികളെ ഉത്‌ബോധിപ്പിച്ചു.                                                     കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കുട്ടികള്‍ ഇലകള്‍ കൊണ്ടുള്ള വിവിധ ഭക്ഷണവിഭവങ്ങള്‍ മേളയില്‍ ഒരുക്കി. കര്‍ക്കിടക സ്‌പെഷ്യല്‍ ആയ ‘പത്തിലത്തോരന്‍’ മേളയുടെ ആകര്‍ഷക വിഭവമായി.                                                               മേളയില്‍ വിവിധ ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും പരിചയപ്പെടുത്തുന്ന ഒരു ഹൃസ്വ വീഡിയോയും പ്രദര്‍ശിപ്പിച്ചു. അധ്യാപകരായ ജോസ്മി മരിയ ജോസഫും സുബി ജെയിംസും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.