Monday, April 29, 2024
keralaNews

എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറുന്നതായി പരാതി .

സാധാരക്കാരുടെ ഏക ആശ്രയമായ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ രോഗികളോട്
മോശമായി പെരുമാറുന്നതായി പരാതി.ഇന്നലെ ഉച്ചക്ക് 12 .45യോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം 60 വയസിന് മുകളില്‍ പ്രായമുള്ള ഒരുവയോധികക്കായി ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ യുവതിയോട്ടാണ് ഈ ഡോക്ടര്‍ വളരെ മോശമായി പെരുമാറിയത് . സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ഡോക്ടര്‍ ബുക്കില്‍ എഴുതിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഡോക്ടര്‍ ധിക്കാരപരമായി പെരുമാറിയത് . ‘ബുക്കില്‍ ഇങ്ങനെയേ എഴുതാന്‍ പറ്റൂയെന്നും – ഇറങ്ങിപ്പോകാനും ഈ ഡോക്ടര്‍ ആക്രോശിക്കുകയായിരുന്നു. മരുന്ന് തരുന്ന നേഴ്‌സാണ് നേരത്തെ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ നോക്കി ബുക്കില്‍ എഴുതുകയായിരുന്നു.ഇതിന് മുമ്പും ഈ ഡോക്ടര്‍ മറ്റ് ഡോക്ടര്‍മാര്‍ എഴുതിയ മരുന്നിന്റെ വിവരങ്ങള്‍ വായിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ആ രോഗിയോട് വളരെ മോശമായി പെരുമാറിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു.

ആറ് മരുന്നുകൾ വാങ്ങാനായി ബുക്കിൽ ഡോക്ടർ എഴുതിയത് . താഴെ 1,2,3,4,5,6 എന്നീ ക്രമത്തിൽ ആശുപത്രിയിലെ നേഴ്സ് എഴുതിയത് .

ആശുപത്രിയില്‍ എത്തുന്ന ഏറ്റവും സാധാരണക്കാരായ
രോഗികളോട് മാന്യമായും – സൗമ്യമായും സംസാരിക്കാനോ – പെരുമാറാനോ ഈ വനിത ഡോക്ടര്‍ ശ്രമിക്കുന്നില്ലെന്നും , ഈ ഡോക്ടര്‍ക്ക് എരുമേലി ആശുപത്രിയില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ സ്ഥലം മാറിപ്പോകുന്നതാണ് ഉചിതമെന്നും നാട്ടുകാര്‍ പറയുന്നു .വെങ്കിടേഷ് ഡോക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷകാലം യാതൊരു പരാതിയുമില്ലാതെ സാധാരണക്കാര്‍ക്ക് ഇടയില്‍ മാതൃകപരമായി പ്രവര്‍ത്തിച്ച ആശുപത്രിയിലാണ് ഈ സംഭവം.

സർക്കാരിന്റ  പ്രവർത്തനങ്ങളെമോശമാക്കാൻ അനുവദിക്കില്ല; പഞ്ചായത്ത് പ്രസിഡന്റ്.

 എരുമേലി സി എച്ച് സി ആശുപത്രിയിൽ രോഗികളോട് മോശമായി പെരുമാറി സർക്കാരിന്റ  പ്രവർത്തനങ്ങളെ മോശമാക്കാൻ അനുവദിക്കില്ലെന്ന് എരുമേലി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു.സാധാരണക്കാരായ രോഗികൾ  മാന്യമായി സംസാരിക്കാൻ കഴിയാത്തവർ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാതെ സ്ഥലം മാറിപ്പോകുന്നതാണ് നല്ലെതെന്നും അവർ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപാത്രിയിൽ കമ്മറ്റി വിളിച്ച് ഇക്കാര്യം ഉന്നയിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു .