Thursday, May 16, 2024
keralaNewspolitics

ഇ.ശ്രീധരന്‍ മത്സരിക്കും – മുഖ്യമന്ത്രിയാകാനും യോഗ്യനാണ് ; കെ. സുരേന്ദ്രന്‍.

മെട്രൊമാന്‍ ഇ.ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ഏത് സ്ഥാനവും വഹിക്കാന്‍ ഏറ്റവും യോഗ്യനാണ് ഇ. ശ്രീധരനെന്നാണ് അദ്ദേഹം പറഞ്ഞത്.ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇതിന് അദ്ദേഹം തന്നെ സന്നദ്ധത അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള സീറ്റില്‍ അന്തിമ തീരുമാനിത്തിലെത്തിയിട്ടില്ലെന്നും ശ്രീധരന് ഏത് മണ്ഡലം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ പുതു മുഖങ്ങളെ ഇത്തവണ മത്സരത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. താന്‍ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.