Friday, May 10, 2024
keralaNewspolitics

ഹര്‍ത്താല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി

തിരുവനന്തപുരം: ഇഡി,എന്‍.ഐ.എ അടക്കം വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കേരളത്തില്‍ ഉണ്ടായ വ്യാപകമായി അക്രമം നടന്നത്. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസ്സുകള്‍ തകര്‍ത്തു.10 ജീവക്കാര്‍ക്ക് പരുക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാന്‍ കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കിയത്. നിരവധി കേസുകളും , നിരവധി പേരെ അറസ്റ്റും ചെയ്തിരുന്നു.