Sunday, May 5, 2024
keralaLocal NewsNews

എരുമേലി ശബരിമല എയര്‍പോര്‍ട്ട് : അതിര്‍ത്തി നിര്‍ണ്ണയിക്കല്‍ നടപടി നവംബര്‍ ആദ്യം

എരുമേലി: നിര്‍ദ്ധിഷ്ട എരുമേലി ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മാണമായി ബന്ധപ്പെട്ട് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കല്‍ നടപടി നവംബര്‍ ആദ്യം ആഴ്ച നടക്കുമെന്ന് അധികൃതര്‍. അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഈ ടെന്‍ഡറില്‍ 12 ഏജന്‍സികള്‍ ആണ് പങ്കെടുത്തത് . കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തിരുന്നതായും ഏറ്റവും അധികം പരിചയം ഉള്ള കമ്പനിക്ക് അതിര്‍ത്തിനിര്‍ണിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു . ടെന്‍ഡര്‍ ഏറ്റെടുക്കുന്ന ഏജന്‍സിയുമായി വിദഗ്ദ  സമിതിയും , എയര്‍പോര്‍ട്ട് നിര്‍മാണമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി ചര്‍ച്ച ചെയ്ത് അതിര്‍ത്തി നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചതിന് ശേഷം മാത്രമേ നടപടി ആരംഭിക്കുകയുള്ളൂ എന്നും അധികൃതര്‍ പറഞ്ഞു. ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം ഒരാഴ്ചത്തെ സാവകാശം ആണ് നിലവിലുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ മാസം അവസാനമോ – അല്ലെങ്കില്‍ നവംബര്‍ മാസം ആദ്യമോ നടപടി തുടങ്ങും എന്നും അധികൃതര്‍ പറഞ്ഞു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഏജന്‍സിയാണ് നിലവില്‍ ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമായ ടെക്‌നിക്കല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ഇതിനായി ട്രെയിനിങ്ങും നല്‍കേണ്ടതുണ്ട്. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വെച്ചിരിക്കുകയാണ് . കൂടുതല്‍ ഡിപിആര്‍ സൈറ്റ് ക്ലിയറന്‍സ് ഇനിയും ചെയ്യേണ്ടതുണ്ട്.പദ്ധതിക്ക് ആവശ്യമായ റണ്‍വേ , റോഡ് , മതില്‍ , വെള്ളം ഒഴുകാനുള്ള ഓട എന്നിവയ്ക്ക് ആവശ്യമായ സ്ഥലമാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഏജന്‍സി നടത്തുന്ന നടപടിക്രമങ്ങളില്‍ അനുവാദം നല്‍കുന്നതും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആയിരിക്കുമെന്നും അധികാര പറഞ്ഞു.

ഇതിനിടെ ചെറുവള്ളി തോട്ടത്തിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സ്വകാര്യ വ്യക്തികള്‍ നല്‍കിയ കേസ് ഹൈക്കോടതി തീര്‍പ്പാക്കി . ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ വരുന്നതേയുള്ളൂ .