Friday, May 3, 2024
keralaNews

എരുമേലി വാവർ മെമ്മോറിയൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് ആരംഭിച്ചു. 

എരുമേലി: എരുമേലി വാവർ മെമ്മോറിയൽ ഹൈ സ്കൂളിൽ ആരംഭിച്ച  എസ്.പി.സി യൂണിറ്റിന്റെ  ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു.എസ്.പി.സി ഓഫീസ് ഉദ്ഘാടനം  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ (എം.എൽ.എ) നിർവ്വഹിച്ചു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ്കുട്ടി  അധ്യക്ഷ വഹിച്ചു.എസ്.പി.സി പ്രവർത്തനം   കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി             ബാബുക്കുട്ടൻ.എൻ  വിശദീകരിച്ചു. എസ്.പി.സി രജിസ്ട്രേഷൻ
സട്ടിഫിക്കറ്റ് സമർപ്പണം  മനോജ്.എം (എസ്.എച്ച്.ഒ .എരുമേലി) എസ്.പി.സി രജിസ്ട്രേഷൻ സട്ടിഫിക്കറ്റ് സ്വീകരണം അഡ്വ. പി.എച്ച് ഷാജഹാൻ (സ്കൂൾ മാനേജർ) മുഖ്യ പ്രഭാഷണം  അബ്ദുൾ ബഷീർ (മുത്തവല്ലി,എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് നടത്തി. കെ.ജെ പ്രസാദ് (ജില്ലാ കോ-ഓർഡിനേറ്റർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തങ്കമണി.ജെ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കാഞ്ഞിരപ്പള്ളി.സുഭേഷ് സുധാകരൻ (ജില്ലാ പഞ്ചായത്ത് മെമ്പർ), റ്റി.എസ് കൃഷ്ണകുമാർ (ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ),ജൂബി അഷറഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ,
 ഫൗസിയ അസ്സീസ് (ഹെഡ്മിസ്ട്രസ്), നാസർ പനച്ചിയിൽ (പഞ്ചായത്ത് വാർഡ് മെമ്പർ),പി.എ ഇർഷാദ് (സ്കൂൾ മുൻ മാനേജർ),പി.കെ അബ്ദുൾ കരീം,സി.യു അബ്ദുൾ കരീം,കെ.ഐ ഷാജഹാൻ ,  മുഹമ്മദ്കുഞ്ഞു പാടിക്കൽ (പി.റ്റി.എ പ്രസിഡന്റ്) ,ഷെഫീർഖാൻ കെ.എസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.