Wednesday, May 15, 2024
indiakeralaNews

മൃതദേഹങ്ങള്‍ സുലൂരിലേക്കും അവിടുന്ന് ഡല്‍ഹിയിലേക്കും

കൂനൂര്‍; കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടന്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങള്‍ ഉടന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.സുലൂരിലെ വ്യോമതാവളത്തില്‍നിന്നാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോകുക. വൈകിട്ട് ഡല്‍ഹിയിലും പൊതുദര്‍ശനമുണ്ടാകും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, മറ്റു സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വെല്ലിങ്ടണില്‍ വച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, മറ്റു സൈനിക ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവരും പങ്കെടുത്തു.