Monday, April 29, 2024
Local NewsNews

എരുമേലി മുസ്‌ലിം ലീഗ് കണ്‍വന്‍ഷന്‍ നടത്തി

എരുമേലി: മുസ്‌ലിം ലീഗ് എരുമേലി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആന്റോ ആന്റ്ണി എം പി ഉത്ഘാടനം ചെയ്തു.കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ മാത്രമേ മതേതരത്വവും, ജനാധിപത്യവും നിലനില്‍ക്കുകയുള്ളുയെന്ന് അദ്ദേഹം പറഞ്ഞു, ഇനിയും രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് വരുന്ന പാര്‍ല്ലമെന്റ് തിരഞ്ഞെടുപ്പ് എന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നൗഷാദ് കുറുംങ്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി റഫീഖ് മണിമല, അനസ് പുത്തന്‍വീട്ടില്‍, ഷാജി തട്ടാംപറമ്പില്‍, റാസി ചെറിയ വല്ലം, ഹബീബ് മൗലവി, ഗജ ബഷീര്‍ മൗലവി അമീര്‍ ചേനപ്പാടി, പി.എച്ച് ഷാജഹാന്‍ കബീര്‍ മുക്കാലി, ഷുക്കൂര്‍ പാറയില്‍ പ്രകാശ് പുളിക്കല്‍, ബിനു മറ്റക്കര ഫിറോസ് കാസിം, റെജി അമ്പാറ ഷെമീര്‍ ആനക്കല്ല്, ജസില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജന:സെക്രട്ടറി വിജി വെട്ടിയാനിക്കല്‍ സ്വാഗതവും , ട്രഷറര്‍ നിസാര്‍ പ്ലാമൂട്ടില്‍ നന്ദിയും രേഖപ്പെടുത്തി