Friday, May 17, 2024
keralaLocal NewsNews

അംബികാ ട്രസ്റ്റ് ആംബുലൻസ് ഫ്ലാഗ്ഓഫ്‌ ദിനം തന്നെ അശരണർക്ക് ആശ്വാസമായി.

പ്രമുഖ ഭക്ഷ്യോൽപന്ന കയറ്റുമതി സ്ഥാപനമായ വിശ്വാസ് ഫുഡ്സ് വിശ്വാസപൂർവം അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ച ആംബുലൻസ് സ്വാതന്ത്ര്യദിനത്തിൽ നാടിന് സമർപ്പിച്ച് മണിക്കൂറുകൾ കഴിയുന്നതിനു മുമ്പേ സമൂഹത്തിന് ആശ്വാസമാകുവാൻ സാധിച്ചു.ഓഗസ്റ്റ് 15 ഞായറാഴ്ച വൈകിട്ട് 6 മണിക്കാണ് മാനത്തൂർ ഭാഗത്തു നിന്നും ഒരു ഫോൺ കോൾ സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് വരുന്നത്.തന്റെ ഭാര്യയുടെ അച്ഛൻ മരിച്ചുവെന്നും കോവിഡ് കാലഘട്ടമായതിനാൽ ആരും സഹായിക്കാനില്ലെന്നും മൃതദേഹം ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയി ഫ്രീസറിൽ വെക്കണമെന്നുമുള്ള ആവശ്യം സ്വീകരിച്ചുകൊണ്ട് തുടർ നടപടികൾ ആരംഭിച്ചു.തലേ ദിവസം ആംബുലൻസ് ഉദ്ഘാടനത്തിന്റെ ഒരുക്കത്തിനായി സ്‌കൂളിൽ ഉറക്കമിളച്ച് പ്രവർത്തിച്ചിരുന്ന ട്രസ്റ്റ് പ്രവർത്തകരായ അഖിൽ രാജും, ഭൃഗു ദാമോദരനും ഉറക്കക്ഷീണം വകവക്കാതെ പോകാൻ തയാറായതോടെ ആംബുലൻസ് സർവീസിന്റെ സേവനത്തിന്റെ ആദ്യദിനം പിറവിയെടുത്തു. കടനാട് ഗ്രാമപഞ്ചായത്ത് മാനത്തൂർ വാർഡ് മെമ്പർ ജിജി തമ്പിയെ ബന്ധപ്പെടുകയും സാങ്കേതികമായ പേപ്പർ വർക്കുകൾ വളരെ വേഗം ചെയ്തു തരുകയും ചെയ്തു. തുടർന്ന് മരിയൻ മെഡിക്കൽ സെന്റർ ഹോസ്പ്പിറ്റലുമായി ബന്ധപ്പെട്ട് ഫ്രീസറിന്റെ ലഭ്യത ഉറപ്പാക്കിയശേഷം പ്രവർത്തകർ അവിടെ  മൃതദേഹം എത്തിച്ചു. ആശുപത്രിയിലെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചുവന്നപ്പോൾ നേരം ഒരുപാടു വൈകിയിരുന്നു.നിങ്ങൾക്കു മാത്രം ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾ ഉണ്ടെന്ന വിശ്വാസമാണ് ഈ ആംബുലൻസ് സർവീസ് നൽകാനുള്ള കാരണമെന്ന ഉദ്ഘാടന സഭയിലെ വിശ്വാസ് ഫുഡ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോണി ജെ. ആന്റണി സാറിന്റെ വാക്കുകളിലെ അനുഗ്രഹമാണ് മണിക്കൂറുകൾക്കകം ഇത്തരം ഒരു സേവനം ചെയ്യാൻ സാധിച്ചത് എന്ന വിശ്വാസത്തിലാണ് അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ. ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ടാറ്റാ കൺസൾട്ടൻസി സർവീസിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറായ മറ്റപ്പിളളിൽ അഖിൽരാജ്  അമേരിക്കയിൽ വർഷങ്ങളോളം ജോലിചെയ്ത ശേഷം തിരികെ നാട്ടിലെത്തി ജോലിയും സാമൂഹ്യപ്രവർത്തനം ഒരുമിച്ചു കൊണ്ടു പോകുന്ന വ്യക്തിയാണ്. സ്കൂളിലെ അടല് ടിങ്കറിങ് ലാബ് ഉപദേശക സമിതി അംഗവും ഐങ്കൊമ്പ് ജനതാ ലൈബ്രറി ജോയിന്റ് സെക്രട്ടറിയും ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോഗ്രാം കൺവീനറും കൂടിയാണ്. ചെറുപ്പം മുതൽ തന്നെ സാമൂഹിക രംഗത്ത് സജീവമായ ഭൃഗു,  കോവിഡ്‌ കാലഘട്ടത്തിൽ പഞ്ചായത്ത് സന്നദ്ധസമിതി ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുമായി സഹകരിച്ച്
നിരന്തരം സേവാ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ്.