Wednesday, May 1, 2024
keralaNews

എരുമേലി പ്രപ്പോസില്‍ മാനേജ്‌മെന്റ് പള്ളിയിലേക്കുള്ള ഗേറ്റ് പൂട്ടി;വിശ്വാസികള്‍ റോഡില്‍ പ്രാര്‍ത്ഥന നടത്തി .

തോട്ടം മാനേജ്‌മെന്റ് പള്ളിയിലേക്കുള്ള ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് വിശ്വാസികള്‍ റോഡില്‍ പ്രാര്‍ഥന നടത്തി.കഴിഞ്ഞ ദിവസമാണ് സംഭവം.എരുമേലി പ്രപ്പോസ് സെന്റ് ഇഗ്‌നാത്യോസ് യാക്കോബിറ്റ് സിറിയന്‍ ചര്‍ച്ചിന്റെ കവാടമാണ് മാനേജ് മെന്റ് അടച്ചു പൂട്ടിയത്. തോട്ടം മാനേജ്‌മെന്റ് പുതുതായി ഏര്‍പ്പെടുത്തിയ നയത്തിനെതിരെ ചിലര്‍ പരാതിയുമായി രംഗത്തിറങ്ങിയതാണ് നടപടിക്ക് കാരണമെന്ന് വിശ്വാസികള്‍ ആരോപിച്ചു.1928 ല്‍ നിര്‍മ്മിച്ചതും കോട്ടയം അരമനയുടെ കീഴിലുള്ള ഈ പള്ളിയില്‍ പ്രപ്പോസ് എസ്റ്റേറ്റിന് അകത്തും പുറത്തുമായി 160 ഓളം ഇടവകക്കാരാണുള്ളത്.എന്നാല്‍ മാനേജ്‌മെന്റ് പുതിയ ഭരണഘടനയുണ്ടാക്കി വര്‍ഷങ്ങളായി ഇടവകയില്‍ ഉള്ളവരെപ്പോലും വീണ്ടും പുതുതായി മെംബര്‍ഷിപ്പ് എടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ചിലര്‍ കോടതിയെ സമീപിച്ചിരുന്നു.കഴിഞ്ഞ ദിവസം ഇടവകയിലുള്ള രണ്ടു കുടുംബങ്ങള്‍ മാമോദീസ ചടങ്ങ് നടത്താനായി കോട്ടയത്തു നിന്നും വികാരിയച്ഛനും വിശ്വാസികളും പ്രാര്‍ഥനക്കും ചടങ്ങിനുമായി രാവിലെ പള്ളിയിലെത്തിയപ്പോള്‍ ഗേറ്റ് അടച്ചിട്ടത്.ഇതോടെ വിശ്വാസികള്‍ പുറത്തു നിന്ന് പ്രാര്‍ഥന നടത്തി പിരിയുകയായിരുന്നു.