Friday, May 3, 2024
keralaNews

മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥിനികള്‍ ഇനി മുതല്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് നിര്‍ദേശം .

 

മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥിനികള്‍ ഇനി മുതല്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് നിര്‍ദേശം.കറുത്ത പര്‍ദ ധരിച്ച് പുറത്തിറങ്ങുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയത്.പുലര്‍ച്ചെയും, ഇരുട്ട് സമയങ്ങളിലും മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥിനികളും മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനമോടിക്കുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കണമെന്ന് പട്ടാമ്പി ജോയിന്റ് റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ മദ്രസ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ശരിവച്ചാണ് ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയത്.നിലവില്‍ കമ്മീഷന് ലഭിച്ച പരാതിയുടെ മേല്‍ പുറത്തിറക്കിയ ഉത്തരവാണിത്.