Monday, May 6, 2024
Local NewsNews

എരുമേലി പഞ്ചായത്ത്  നാട്ടുകാർക്ക്  പണി കൊടുത്തു; അതും ” എട്ടിന്റെ പണി ” 

 എരുമേലി: ഖരമാലിന്യങ്ങൾ നിക്ഷേപിക്കാൻ പഞ്ചായത്ത്  നാട്ടുകാരോട് പറഞ്ഞു   നാട്ടുകാർ അത്  അനുസരിച്ചു. മാലിന്യം നിക്ഷേപിച്ചു , എന്നാൽ  മാലിന്യം നിക്ഷേപിക്കരുതെന്ന് പഞ്ചായത്ത്  പറഞ്ഞു . ആരും കേട്ടില്ല. അങ്ങനെ  മുസ്ലീം പള്ളിക്ക് സമീപം വൃത്തിയായി കിടന്ന ഒരു സ്ഥലം  മാലിന്യ കൂമ്പാരമാക്കാൻ പഞ്ചായത്ത് വഴിയൊരുക്കി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻന്റിന്
മുകളിൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന  സ്ഥലത്താണ് സംഭവം.                         
മാലിന്യം നിക്ഷേപിക്കാൻ പഞ്ചായത്ത് ബോർഡും – ബോക്സും വച്ചതിനെ തുടർന്നാണ് നാട്ടുകാർ മാലിന്യം നിക്ഷേപിച്ചു തുടങ്ങിയത്. എന്നാൽ    യഥാസമയം മാലിന്യം  നീക്കാത്തതു മൂലം മാലിന്യം കുന്നുകൂടുകയും  ദുർഗന്ധം വമിക്കുകയും ചെയ്തതോടെ ഇതുവഴിയുള്ള യാത്ര തന്നെ ദുരിതമായിരിക്കുകയാണിപ്പോൾ. ഇതിനിടെ പഞ്ചായത്തിന്റെ മാലിന്യ  “പണി” ക്കെതിരെ പ്രതിഷേധവും ഉയർന്നു . കിടക്കുന്ന മാലിന്യങ്ങൾ നീക്കാതെ ഇവിടെ  മാലിന്യം നിക്ഷേപിക്കരുതെന്ന് കാട്ടി പഞ്ചായത്ത് വീണ്ടും ബോർഡ് വച്ചിട്ടും ഫലമുണ്ടായില്ല. മാലിന്യം ഇവിടെ നിക്ഷേപിച്ചു
കൊണ്ടേയിരിക്കുകയാണ് .പട്ടിയും – കാക്കകളും മാലിന്യം റോഡിലേക്ക് വലിച്ചിഴച്ചതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി.
രണ്ട് ഓട്ടോകൾ സൈഡ് കൊടുത്താൽ ഒരു വാഹനം ഈ മാലിന്യത്തിൽക്കൂടികയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്.  പഞ്ചായത്തിന്റെ  കടുത്ത അനാസ്ഥയാണ് മാലിന്യങ്ങൾ നീക്കാത്തതെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.