Tuesday, May 14, 2024
keralaNews

അനുഗ്രഹം ചൊരിഞ്ഞ് എരുമേലി പേട്ടതുള്ളൽ പതിനായിരങ്ങൾ ആനന്ദനിർവൃതിയേകി.

എരുമേലി: ആചാരാനുഷ്ഠാനങ്ങളുടെ കൊടുമുടിയിൽ ശരണമന്ത്ര ധ്വനികൾ ഉയർന്ന പുണ്യഭൂമിയായ എരുമേലിയില്‍ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളല്‍ ആയിരക്കണക്കിന് അയ്യപ്പവിശ്വാസികളെ ആനന്ദനിർവൃതിയേകി.ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ – ആലങ്ങാട് ദേശക്കാരുടെ എരുമേലി പേട്ടതുള്ളലാണ് ഭക്തിയുടെ ദൈവീക സാന്നിധ്യവും ഒരുക്കി കൊണ്ടാടിയത്.  അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ നിറസാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് 11.50 ന്  കൊച്ചമ്പലത്തിന്
പറന്നുയര്‍ന്നതോടെയാണ്  ആദ്യ പേട്ടതുള്ളൽ ആരംഭിച്ചത്.ആകാശ നെറുകയില്‍  നക്ഷത്രം ദൃശ്യമായതോടെയാണ് കൊച്ചമ്പലത്തില്‍ ഉച്ചക്ക് ശേഷം 3.5  ഓടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്.
ഇരുസംഘങ്ങൾക്കും  കൊച്ചമ്പലം മേൽശാന്തി കെ. മനോജ് നമ്പൂതിരി പൂജിച്ചു നൽകിയ തിടമ്പ്,ഗോഗുകയും ഏറ്റുവാങ്ങിയാണ് പേട്ട സംഘങ്ങൾ തുള്ളൽ തുടങ്ങിയത്.അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലിന്  അമ്പലപ്പുഴ സമൂഹ പെരിയോൻ  എൻ .ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ്  ആർ.ഗോപകുമാർ , എന്നിവരാണ്  നേതൃത്വം നല്‍കിയത് .ഐശ്വര്യത്തിന്റേയും – സമാധാനത്തിന്റേയും പ്രതീകമായി ചന്ദനവും -ഭസ്മവും ദേഹമാസകലം പൂശി, തിടമ്പും, കൊടിയും , ഗോളകയുമായി ആലങ്ങാട് സംഘം പേട്ടതുള്ളിയപ്പോള്‍  ഛായം ദേഹത്ത് പൂശിയാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളിയത്. ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളലിന് സംഘം പെരിയോന്‍ എ.കെ വിജയകുമാര്‍ അമ്പാടത്ത് യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ്, പീതാംബരന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
ദേവസ്വം ബോര്‍ഡ് നല്‍കിയ ഗജവീരനായ തൃക്കടവൂർ ശിവരാജാണ്  ഇരുസംഘങ്ങളുടേയും ഭഗവത് ചൈതന്യമായ തിടമ്പുകേളേറ്റിയത്.
ഇരുസംഘങ്ങളേയും പേട്ട കൊച്ചമ്പലത്തില്‍ വച്ച് ദേവസ്വം ഭാരവാഹികള്‍ പൊന്നാടയും, പൂമാലയും ചാര്‍ത്തിയാണ് സ്വീകരിച്ചത്.ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തിയ ഇരു സംഘങ്ങളേയും ക്ഷേത്രം മേൽശാന്തി റ്റി . എസ് രാജേഷ് ,  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ,  മെമ്പര്‍മാരായ പി എൻ.  തങ്കപ്പന്‍, അഡ്വ. മനോജ് ചരളേൽ , ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍  ജി. ബൈജു ,
ദേവസ്വം ബോർഡ് സെക്രട്ടറി ഗായത്രിദേവി.റ്റി, കമ്മീഷണർ ബി എസ് പ്രകാശ്, പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ എസ്. അയ്യർ, പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. പി സതീഷ് കുമാർ ,
ദേവസ്വം എക്സിക്യൂട്ടീവ് എൻജിനീയർ ജി എസ് ബൈജു , ശ്രീധർമ്മശാസ്താക്ഷേത്രം കീഴ്ശാന്തി സി.വി വിപീഷ്, എൻ ഹരി , അനിയൻ എരുമേലി, വി.സി അജി, വി ആർ . രതീഷ് , എം ആർ ഉല്ലാസ്,  എന്നിവർ സ്വീകരണം നൽകി. ചരിത്രപ്രസിദ്ധമായ എരുമേലി അമ്പലപ്പുഴ ആലങ്ങാട് പേട്ട സംഘങ്ങൾക്ക്  വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. എരുമേലി ജമാത്ത് കമ്മറ്റിയുടെ  നേതൃത്വത്തിൽ  പ്രസിഡന്റ് പി എ ഇർഷാദ്, സെക്രട്ടറി സി എ എം കരീം ട്രഷറർ അബ്ദുൽ കരീം എന്നിവർ സ്വീകരണം നൽകി. പുത്തൻവീട് കവാടത്തിൽ  കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.മഹാസഭ ഡയറക്ടർ ബോർഡ് അംഗം  സുരേന്ദ്രൻപിള്ള എംറ്റി, ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ പിള്ള ,
എരുമേലി ഉപസഭ പ്രസിഡന്റ്  വി പി വിജയൻ , സെക്രട്ടറി സുരേന്ദ്രൻ ഓലിക്കൽ എന്നിവർ സ്വീകരണം നൽകി. കെഎസ്ആർടിസി ജംഗ്ഷനിൽ നടന്ന സ്വീകരണത്തിൽ വി എസ് സുരേഷ്,പോൾസൺ ജോസഫ്,അശോകൻ , വി ആർ അഭിലാഷ് , മനോജ് കുമാർ ,അനസ് ,അനൂപ് അയ്യപ്പൻ ,റെജി,അശോക് കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.റവന്യൂ വകുപ്പിന്റെ  നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന് കാഞ്ഞിരപ്പള്ളി തഹസിൽദാർ സണ്ണി ജോർജ് , ഡെപ്യൂട്ടി തഹസിൽദാർ   സിബി ജേക്കബ് , എരുമേലി കൺട്രോൾറൂം ഓഫീസർ സാബു എംജി എന്നിവർ പങ്കെടുത്തു. എരുമേലി വൈദ്യുതി വകുപ്പിന്റെ  നേതൃത്വത്തിലും  പേട്ട  സംഘങ്ങൾക്ക് സ്വീകരണം നൽകി.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി.എൻ .ബാബുക്കുട്ടൻ, എരുമേലി എസ് എച്ച് ഒ മനോജ് മാത്യു, എസ് ഐ അനീഷ് എം എസ് എന്നിവരുടെ നേതൃത്വത്തിൽ  പോലീസ് സംഘം പേട്ടതുള്ളലിന്  സംരക്ഷണം നൽകി.