Thursday, April 25, 2024
keralaNews

ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ പ്രസിഡന്റായി വീണ്ടും  ജി.ബൈജുവിനെ  തെരഞ്ഞെടുത്തു. 

ആലപ്പുഴ : ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ പ്രസിഡന്റായി ജി.ബൈജുവിനെ  തെരഞ്ഞെടുത്തതായി സീനിയർ ഹൈക്കോടതി ജില്ലാ വരണാധികാരി അഡ്വ.ടി.പ്രദീപ് കുമാർ പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ ഐ.എൻ.ടി.യു.സി 40 അഫിലിയേറ്റ് യൂണിയനുകളിൽ അംഗങ്ങളായ 70700 അംഗങ്ങളിൽ നിന്ന് 100 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിൽ 707 തൊഴിലാളി പ്രതിനിധികളായിരിന്നു ഐ.എൻ.ടി.യു.സി ജില്ലാ ഇലക്ട്രൽ ഫോറം. നിലവിൽ ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന ജി.ബൈജുവിന്  വേണ്ടി വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 18 നോമിനേഷനുകൾ ഭരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബാബുജോർജ്ജ് ദേശീയ വർക്കിംഗ് കമ്മറ്റി അംഗമായ എ.കെ.രാജൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജി.മുകുന്ദൻ പിള്ള, അസീസ് പായിക്കാട് യൂണിയൻ ഭാരവാഹികളായ എസ്.താര, റീന സജീവ്, മുല്ലനാസർ, പി.ഡി. ശ്രീനിവാസൻ, കെ.വി.സോളമൻ, രവീന്ദ്രൻ നായർ, മാവേലി ക്കര രാധാകൃഷ്ണൻ, നിസ്സാർ,
കെ.വിജയകുമാർ, എസ്.രാജേന്ദ്രൻ, ശിവൻ പുന്ന പ്ര , ഹാമിദ്, നാസ്സിം പി.ശശികുമാർ, സജീവൻ, പി.ബി.പോൾ പി.സനൂജ്, ജി.സോമ കുമാർ, അനിൽകുമാർ, ജയകൃഷ്ണൻ, യു.പ്രകാശ്, ഡാനിയൽ കുഞ്ഞുമ്മൻ, സവിതകുമാരി, വിനീത് കുമാർ, ബിജു.ആർ, എം.എച്ച്.വിജയൻ, എൻ.ശിവദാസൻ, എസ്. രാജേന്ദ്രൻ തുടങ്ങിയവരും ബൈജുവിനെ നിർദ്ദേശിച്ച് നാമനിർദ്ദേശപ്പട്ടിക നൽകി.കാൽനൂറ്റാണ്ടുകാലമായി ട്രേഡ് യൂണിയൻ രംഗത്തുള്ള ജി.ബൈജു  നിലവിൽ 10 ഓളം ട്രേഡ് യൂണിയനുകളുടെ ജില്ലാ സംസ്ഥാന ചുമതലയുള്ള  ആലപ്പുഴയിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലിരുന്നിട്ടുണ്ട്. ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷറർ, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചുവരുകയാണ്.