Friday, May 3, 2024
Local NewsNewspolitics

എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് അവിശ്വാസം

എരുമേലി : യുഡിഎഫ് ഭരിക്കുന്ന എരുമേലി ഗ്രാമ പഞ്ചായത്തില്‍, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ മാറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍   നിലനില്‍ക്കെയാണ് യുഡിഎഫ ഭരണത്തിനെതിരെ അവിശ്വാസവുമായി പ്രതിപക്ഷം. ഇന്നലെയാണ് എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യു ഡി എഫില്‍ ചെറിയ തര്‍ക്കം ഉണ്ടെങ്കിലും അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് റജി അമ്പാറ പറഞ്ഞു.നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രാജിവയ്ക്കുന്ന മുറയ്ക്ക് അടുത്ത പ്രസിഡന്റ് ആരാണെന്നത് കോണ്‍ഗ്രസിന്റെ കോര്‍ കമ്മറ്റി തീരുമാനിക്കും.എല്‍ ഡി എഫിന്റെ അവിശ്വാസം മോഹം വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും റജി അമ്പാറ പറഞ്ഞു.

ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് തെറ്റിയതിനെ തുടര്‍ന്ന് 12 അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചിട്ടും യുഡിഎഫിന് ഭരണം നഷ്ടമായി എല്‍ഡിഎഫ് ഭരണത്തിലേറുന്നത്. ആറ് മാസത്തിന് ശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ മറ്റൊരു അംഗം വരാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും യുഡിഎഫ് പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ വീണ്ടും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ എല്‍ഡിഎഫ് പുറത്താകുകയും മറിയാമ്മ സണ്ണി പ്രസിഡന്റായി ഭരണത്തിലേറുകയും ചെയ്തു. ഇതിനിടെ അഞ്ചാം വാര്‍ഡ് ഒഴക്കനാടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം വിജയിച്ചതോടെ യുഡിഎഫിന് 13 സീറ്റ് ഭൂരിപക്ഷമായി.

എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫിലെ വനിത അംഗങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം തര്‍ക്കങ്ങള്‍ക്ക് വഴിയൊരിക്കിയ തിന് പിന്നാലെയാണ് അവിശ്വാസം. എന്നാല്‍ അവിശ്വാസത്തിനെതിരെ ശക്തമായ ആസൂത്രണമാണ്
കോണ്‍ഗ്രസും ഒരുക്കുന്നത്.