Saturday, May 4, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ നാളെ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങും

കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം എരുമേലി ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് അംഗം വി ഐ അജി പറഞ്ഞു . എരുമേലി ടൗണില്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടല്‍ കെട്ടിടത്തിലാണ് കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .                                                                                         ഓരോ വാര്‍ഡുകളിലും ഇത്തരത്തില്‍ തീരെ അവശത അനുഭവിക്കുന്നവരുടെ ലിസ്റ്റ് ശേഖരിച്ചാണ് സന്നദ്ധ പ്രവര്‍ത്തനം മുഖേന അവര്‍ക്ക് ആഹാരം നല്‍കുന്നത് . കൊറോണക്കാലത്ത് ആരും പട്ടിണി കിടക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പഞ്ചായത്തുകള്‍ തോറും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നത് . ഉച്ചയ്ക്ക് ഊണ് നല്‍കുകയാണ് ആദ്യത്തെ പ്രവര്‍ത്തനം .