Tuesday, May 21, 2024
keralaNewsObituary

മലപ്പുറത്തെ വാഹനാപകടം; ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു

മലപ്പുറം:മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവറും മരിച്ചു.                                                                    ഓട്ടോറിക്ഷ ഡ്രൈവര്‍ ഹസന്‍ കുട്ടിയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ),സഹോദരന്‍ ഉസ്മാന്‍ (36),ഭാര്യ സുലൈഖ(33),എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം.