Thursday, April 25, 2024
keralaNews

എരുമേലി എം ഇ എസ്സ് കോളേജ് ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു.

 എരുമേലി എം ഇ എസ്സ് കോളേജ് കോവിഡ് പകർച്ച വ്യാധിരൂക്ഷമാകുന്ന സാഹചരൃത്തിലും റംസാൻ പെരുനാൾ സമാഗതമാകുന്നതിൻറയും പശ്ചാതലത്തിൽ നാനാജാതി മതസ്ഥരായ പാവപ്പെട്ടവർക്ക് ഭക്ഷ്യ  ധാന്യ പലവൃഞ്ജനകിറ്റ് വിതരണം ചെയ്തു.ഇതിൻറ ഉദ്ഘാടനം നിയുക്ത പൂഞ്ഞാർ എം എൽ എ സെബാസ്റ്റൃൻ കുളത്തുങ്കൽ എരുമേലി ഗ്രാമപഞ്ചായത്ത്‌
പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിക്ക് ആദ്യ കിറ്റ്നൽകി നിർവഹിച്ചൂ. .കോളേജ് മാനേജമെൻറ് കമ്മററി ചെയർമാൻ .പി .എച്ച്. നജീബ് .സെക്രട്ടറി  എൻ നസ്റുദ്ദിൻ .സി യു അബ്ദുൽ കരീം ,നാസർ പാദുക,ആഷിക് യൂസഫ്, കെ പി നസറുദ്ദീൻ,  റ്റി എസ്  റഷീദ്.എന്നിവർ സംബന്ധിച്ചു.വാർഡ് മെമ്പർമാരായ നാസർ പനച്ചി, ലിസി,അജി,ജസ്ന തുടങ്ങിയവർ പങ്കെടുത്തു.എം ഇ എസ്സ് കോളജ് എക്കാലത്തും അതിൻറ സാമുഹിക പ്രതിബദ്ധത  ഉയർത്തിപ്പിടിക്കുന്ന പാരമ്പരൃമാണുളളത്.  കഴിഞ്ഞ പ്രളയകാലത്ത് നിലമ്പൂരിലും പമ്പാനദിയുടെ തീരത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. പുണൃംപൂങ്കാവനം പദ്ധതിയിലൂടെ മണ്ഡലകാലത്തും ശുചികരണം നടത്തിവരുന്നു.