Monday, April 29, 2024
keralaNewspolitics

എരുമേലി പഞ്ചായത്തിലെ അവിശ്വാസത്തിന് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇടപെടുന്നു.

എരുമേലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ എല്‍ ഡി എഫ് പഞ്ചായത്തിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന -ജില്ലാ നേതാക്കള്‍ ഇടപെടുന്നു.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ വിശ്വാസമില്ലാത്ത ജില്ല നേതൃത്വമാണ് നടപടികളമയി രംഗത്തെത്തിയിരിക്കുന്നത്.കോണ്‍ഗ്രസിലെ ഒരു പഞ്ചായത്ത് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് ലഭിച്ചത്.

പഞ്ചായത്ത് ഭരണം ലഭിച്ച് ഇന്നലെ ആറ് മാസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയത്തിനുള്ള നടപടികള്‍ക്ക് യുഡിഎഫ് തയ്യാറായത്.എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ വിശ്വാസമില്ലാത്ത ജില്ല നേതൃത്വം അവിശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എ ഷമീര്‍ , പ്രകാശ് പുളിക്കന്‍ എന്നിവരെ ചുമതലപ്പെടുത്തിക്കൊണ്ട് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രേഖാമൂലം മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫിന് കത്ത് നല്‍കിയത് . അവിശ്വാസം പ്രമേയ നടപടികള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഒരു ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കിയിരുന്നു.എന്നാല്‍ ഈ സെക്രട്ടറിയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജില്ലാ കമ്മറ്റി നിര്‍ദ്ദേശം നല്‍കിയത്.പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തംഗത്തിന്റെ വോട്ട് അസാധുവായതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പുനസംഘടന സംബന്ധിച്ച് രൂക്ഷമായ തര്‍ക്കമാണ് ഉണ്ടായിരിക്കുന്നത്.മണ്ഡലം പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആറോളം പേരാണ് രംഗത്തെത്തിയിരിക്കുന്നത്.