Friday, May 10, 2024
keralaLocal NewsNews

എരുമേലിയില്‍ ഓട്ടോ അപകടം ; ഡ്രൈവര്‍ മരിച്ചു.

എരുമേലിയില്‍ ഓട്ടോ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവര്‍ മരിച്ചു. എരുമേലിയില്‍  നിന്നും മുണ്ടക്കയം ഭാഗത്തു   പോവുകയായിരുന്നു ഓട്ടോ നിയന്ത്രണം തെറ്റി സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.ഇന്ന് വൈകുന്നേരം ആറുമണിയോടെ ചരള ഭാഗത്തായിരുന്നു അപകടം. പിണ്ണാക്കാനാട് സ്വദേശി ദിലീപാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ഇദ്ദേഹത്തിന്റെ ലൈസെന്‍സില്‍ നിന്നാണ്‌ പിണ്ണാക്കാനാട് സ്വദേശി ദിലീപാണെന്ന് തിരിച്ചറിഞ്ഞതായി എരുമേലി എസ് എച്ച് ആര്‍. മധു പറഞ്ഞു.