Monday, April 29, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിന്റെ  മൂക്കിന്  താഴെയുള്ള ഹോമിയോ ആശുപത്രിയിൽ ഡോക്ടർ ഇല്ല . 

കോവിഡ് മഹാമാരി മൂലം  ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുമ്പോഴും മലയോര കാർഷിക മേഖലയായ എരുമേലി ഗ്രാമപഞ്ചായത്തിൽ , പഞ്ചായത്തിന്റെ  മൂക്കിനു താഴെയുള്ള  സർക്കാർ വക ഹോമിയോ ആശുപത്രിയിൽ ഡോക്ടർ ഇല്ല.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് അധികൃതർ തന്നെ നിരവധി തവണ വ്യക്തമാക്കുമ്പോഴാണ് എരുമേലി ആശുപത്രിയിൽ ഡോക്ടർ ഇല്ലാതെ രോഗികൾ ദുരിതത്തിലാക്കുന്നത്.ആശുപത്രിയിൽ നിരവധിപേരാണ്  മരുന്നുകൾക്കായി എത്തുന്നത്.എന്നാൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവിടെ ഡോക്ടർ സേവനം ലഭിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു . കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ  സർക്കാർ തലത്തിൽ തീവ്രമായ നടപടികൾ സ്വീകരിക്കുമ്പോഴാണ്  ഇടത് മുന്നണി തന്നെ നേതൃത്വം നൽകുന്ന  എരുമേലി ഗ്രാമപഞ്ചായത്തിന്റെ  മൂക്കിനു താഴെ ഡോക്ടർ ഇല്ലാതെ ഒരു ആശുപത്രി പ്രവർത്തിക്കുന്നത്.

 മലയോര മേഖലയിൽ നിന്നും  പ്രായമായവരാണ്  ഹോമിയോ ആശുപത്രിയിൽ ഏറ്റവുമധികം ചികിത്സയ്ക്കായി എത്തുന്നത്.കിലോമീറ്ററോളം ബസിലും –  ഓട്ടോയിലും സഞ്ചരിച്ച എത്തുന്ന രോഗികൾക്ക്  നിരാശയോടെ മടങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.മുമ്പ് എപ്പോഴെങ്കിലും വാങ്ങിയോ മരുന്നിന്റെ  കുറിപ്പടി കാട്ടിയാൽ പോലും ഡോക്ടർ നിർദ്ദേശിക്കാതെ ജോലിക്കാർക്ക് മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.ഇതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്ത്  അനാസ്ഥ കാട്ടുന്നതായി ആരോപണം ഉയർന്നുകഴിഞ്ഞു.എരുമേലി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ആംബുലൻസ് സേവനം ലഭ്യമല്ലാത്തതും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊ രുക്കിയിക്കുകയാണ്.കോവിഡ്  ബാധിതരായ രോഗികൾക്ക്  ആശുപത്രിയിലും  – ക്വാറന്റേൻ സെന്ററുകളിലും  എത്താനും നിലവിൽ എരുമേലി ഗ്രാമപഞ്ചായത്ത് വാഹനസൗകര്യമില്ല .അടിയന്തരമായി എരുമേലി ഹോമിയോ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .