Thursday, May 2, 2024
keralaNews

ഇടുക്കി ജില്ലയില്‍ കാലാവസ്ഥാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി : അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ കാലാവസ്ഥാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രക്ക് താല്‍കാലികമായി നിരോധിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ഖനനവും നിരോധിച്ചു ജലാശയങ്ങളില്‍ മല്‍സ്യബന്ധനം പാടില്ല. ഓഫ് റോഡ് ട്രക്കിംഗ് അഡ്വഞ്ചര്‍ ടൂറിസം വിനോദസഞ്ചാരത്തിനുവേണ്ടിയുള്ള സ്വകാര്യ ബോട്ടിംഗ് എന്നിവ താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.

അതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ വലിയ ജാഗ്രതാ നിര്‍ദ്ദേശമാണുള്ളത്. ഇന്ന് തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മറ്റന്നാള്‍ 12 ജില്ലകളിലും റെഡ് അലര്‍ട്ടാണ്. മധ്യ-തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.