Saturday, May 4, 2024
keralaNews

ശബരിമലയിലെ തിരക്ക് സ്വാഭാവികം; ഭക്തര്‍ സ്വയം നിയന്ത്രിക്കണം: ദേവസ്വം മന്ത്രി

തൊടുപുഴ ശബരിമലയിലെ തിരക്ക് സ്വാഭാവികമാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടാക്കുന്നതിന് പിന്നില്‍ ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്ര ആളുകള്‍ തന്നെയാണ് ഇത്തവണയും എത്തുന്നത്. പതിനെട്ടാം പടി കയറുക എന്നത് വളരെ പ്രധാനമാണ്. പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 75 പേരെയെ പരമാവധി കയറ്റാന്‍ സാധിക്കൂ. 17 മണിക്കൂര്‍ ആയിരുന്നു ദര്‍ശന സമയം. അത് ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. വെര്‍ച്വല്‍ ക്യു 90000 ആയിരുന്നത് 80000 ആയി കുറച്ചു. സ്‌പോര്‍ട് ബുക്കിങ് കുറച്ചു. അതനുസരിച്ച് ക്യു നിയന്ത്രിക്കാനാകും. ഐജിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

ഭക്തര്‍ക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ നോക്കുന്നുണ്ട്. പൊതുവെ അന്തരീക്ഷം സുഗമമായി പോകുന്നുണ്ട്. തീര്‍ഥാടകരുടെ എണ്ണം കൂടുന്നതുകൊണ്ടുള്ള പ്രശ്‌നമുണ്ട്. മറ്റ് പല മാര്‍ഗങ്ങളിലൂടെ ഭക്തര്‍ സന്നിധാനത്തേക്ക് എത്തുന്നു. ഭക്തര്‍ സ്വയം നിയന്ത്രിക്കാന്‍ തയാറാകണം. ഭൗതിക സാഹചര്യങ്ങളില്‍ ഒരു കുറവും ഇല്ല . മന്ത്രി പറഞ്ഞു.&ിയുെ;