Tuesday, May 14, 2024
keralaNewspolitics

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കണ്ണൂര്‍: ബിജെപിയുടെ നീക്കത്തില്‍ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍ക്കും ആരെയും കാണാം. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും കൂടിക്കാഴ്ചയില്‍ തൃപ്തിയുണ്ടെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം, പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.                                                                    തലശ്ശേരി ബിഷപ്പ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസ് നീക്കം. എംഎല്‍എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് കൂടിക്കാഴ്ച്ച. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരന്‍ കൂടിക്കാഴ്ച നടത്തും.