Friday, May 10, 2024
Local NewsNews

എരുമേലിയില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ പിടിച്ചിടുന്നു

എരുമേലി: മകര വിളക്ക് പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ എരുമേലിയില്‍ ഇന്ന്  തീര്‍ത്ഥാടക വാഹനങ്ങള്‍ പിടിച്ചിടുകയാണ് . ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഹാളില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് ഉച്ചയ്ക്ക് 12 മണിയോടെ എരുമേലിയിലെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടത് .                                                                                                                               2 മണി കഴിഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് . ഇതിനിടെ എരുമേലി കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ അയ്യപ്പ ഭക്തര്‍ പ്രതിഷേധിക്കുകയാണ് . തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശബരിമലയിലും – പമ്പയിലും ഉണ്ടാകുന്ന തിരക്കിന് അനുസരിച്ച് വാഹനങ്ങള്‍ പിടിച്ചിടുക മാത്രമാണ് മാര്‍ഗ്ഗമെന്നും പോലീസ് പറയുന്നു. ദേവസ്വം ബോര്‍ഡിന്റെതടക്കം എരുമേലിയിലെ മുഴുവനും പാര്‍ക്കിംഗ് മൈതാനങ്ങളിലും വാഹനങ്ങള്‍ പിടിച്ചിടുകയാണ് ഉണ്ടായത്.എന്നാല്‍ എരുമേലിയില്‍ ഇത്തരത്തില്‍ എരുമേലിയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടാല്‍ വലിയ ഗതാഗതക്കുരുക്ക് മാത്രമല്ല വലിയ പ്രതിസന്ധി തന്നെ ഉണ്ടാകുമെന്നും നാട്ടുകാരും പറയുന്നു. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ കിടക്കുന്നത് .