Sunday, April 28, 2024
Local NewsNews

എരുമേലി കൃഷി ഭവനില്‍ ഫലവൃക്ഷതൈ വിതരണം

എരുമേലി ഒരു കോടി ഫലവൃക്ഷതൈ വിതരണം 2022-23 പദ്ധതിയില്‍ ഗുണമേന്മയുള്ള പ്ലാവിന്‍ തൈകള്‍, മാവ് (യൗറ), പേര, നാരകം, ചെറി (ലയര്‍ ) പാഷന്‍ ഫ്രൂട്ട്, മാതളനാരകം, മിറക്കിള്‍ ഫ്രൂട്ട്, ചാമ്പ, കസ്റ്റാര്‍ഡ് ആപ്പിള്‍ മുള്ളാത്ത എന്നിവ എരുമേലി കൃഷി ഭവനില്‍ വിതരണം ആരംഭിച്ചു. ബഡ്, ഗ്രാഫ്റ്റ്, ലയര്‍ തൈകള്‍ സബ്സിഡി നിരക്കിലും ബാക്കിയുള്ളവ സൗജന്യമായും വിതരണം നടത്തുന്നു. ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനില്‍ നിന്നും തൈകള്‍ കൈപ്പറ്റാവുന്നതാണ്.