Monday, May 13, 2024
keralaNewsObituary

പാറകെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഇടുക്കി: പാറക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.                  മംഗലംപടി സ്വദേശിയായ പ്രദീപ്, മുന്നാംകുഴി സ്വദേശി രഞ്ജിത്ത് എന്നിവരാണ് മുങ്ങി മരിച്ചത്. ഇടുക്കി വണ്ടന്‍മേട് ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമടയിലായിരുന്നു അപകടം നടന്നത്. അഞ്ചംഗ സംഘമാണ് വെള്ളകെട്ടില്‍ കുളിക്കാന്‍ എത്തിയത്. നീന്തുന്നതിനിടെ പ്രദീപും രഞ്ജിത്തും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കരയ്ക്ക് നിന്ന രണ്ട് പേര്‍ ഇവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കട്ടപ്പന ഫയര്‍ഫോഴ്‌സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദ്ദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.