Monday, April 29, 2024
keralaNews

ഉണ്ണി രാജന്‍ പി ദേവിന്റെ അറസ്റ്റ് വൈകുന്നതില്‍ വിശദീകരണവുമായി പൊലീസ്.

ഭാര്യയുടെ ആത്മഹത്യയില്‍ ഉണ്ണി രാജന്‍ പി ദേവിന്റെ അറസ്റ്റ് വൈകുന്നതില്‍ വിശദീകരണവുമായി പൊലീസ്. ഉണ്ണിയും അമ്മയും കോവിഡ് പൊസിറ്റീവായി വീട്ടില്‍ ക്വാന്റൈനില്‍ കഴിയുകയാണെന്നും, ഇവര്‍ താമസിക്കുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണിലാണെന്നും പൊലീസ് പറയുന്നു. കോവിഡ് നെഗറ്റീവായി ക്വാറന്റൈന്‍ പൂര്‍ത്തിയാകുമ്പോള്‍ മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നുംപൊലീസ് വ്യക്തമാക്കി.ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ബുധനാഴ്ചയാണ് വെമ്പായത്തെ സ്വന്തം വീട്ടില്‍ നടന്‍ ഉണ്ണി പി.രാജന്‍ ദേവിന്റെ ഭാര്യയും കായികാധ്യാപികയുമായിരുന്ന വെമ്പായം സ്വദേശി പ്രിയങ്ക(25) ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാന്‍ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.
ആത്മഹത്യ ചെയ്തിന്റെ രണ്ടു ദിവസം മുന്‍പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഭര്‍ത്താവ് അങ്കമാലിയിലെ വീ്ട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എത്തിയാണ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ഇതിനു പിന്നാലെ ജീവനൊടുക്കിയതിന്റെ തലേദിവസം ഭര്‍ത്താവിനെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനത്തിന് ഇരയായെന്നു കാട്ടിയായിരുന്നു പരാതി.

പൊലീസില്‍ പരാതി നല്‍കി വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന കിടപ്പുമുറിയില്‍ കയറിയ പ്രിയങ്കയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ നേരത്തെപുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.2019 ലാണ് ഉണ്ണിയും പ്രിയങ്കയും പ്രണയിച്ച് വിവാഹിതരായത്. വിവാഹം ശേഷം പണം ആവശ്യപ്പെട്ട് ഉണ്ണി, പ്രിയങ്കയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ രണ്ടാമത്തെ മകനായ ഉണ്ണി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.