Friday, May 17, 2024
indiaNewspolitics

വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കജോള്‍

മുംബൈ: വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടി കജോള്‍. രൂക്ഷമായ സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് നടി വിശദീകരണവുമായി രംഗത്ത് എത്തിയത്.        കജോള്‍ ഒരു നേതാവിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാഗത്തെ ഇത് ചൊടിപ്പിക്കുക ആയിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്. ട്വിറ്ററിലൂടെയാണ് നടി വിശദീകരണം നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കജോള്‍ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ നിന്ദിക്കുകയായിരുന്നില്ല ഉദ്ദേശിച്ചത്. രാജ്യത്തെ നേര്‍വഴിക്ക് നയിക്കുന്ന വലിയ നേതാക്കള്‍ നമുക്കുണ്ടെന്നും കജോള്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്.                                        എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും, എന്നാണ് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞത്. പിന്നാലെ ഒരു വിഭാഗം നടിക്കെതിരെ രംഗത്തെത്തുക ആയിരുന്നു.’കജോള്‍ സ്‌കൂള്‍ വിദ്യാഭ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭര്‍ത്താവ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളം’. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകള്‍ ട്വീറ്റ് ചെയ്തും ആക്ഷേപം ഉന്നയിക്കുന്നുണ്ടായിരുന്നു. ഒരുവശത്ത് കജോളിനെ എതിര്‍ക്കുമ്പോള്‍, താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. കജോള്‍ ഒരാളുടെയും പേരോ പാര്‍ട്ടിയുടെ പേരോ പറയാതിരുന്നിട്ടും അതെങ്ങനെ നിങ്ങളെ കുറിച്ചാണെന്ന് മനസ്സിലായെന്നാണ് ഇവര്‍ ചോദിക്കുന്നത്.