Thursday, April 25, 2024
NewsObituaryworld

അമേരിക്കയില്‍ കെന്റക്കിയില്‍ നഗരത്തിലാണ് അപകടം

അമേരിക്ക: അമേരിക്കയില്‍ കെന്റക്കിയില്‍ നഗരത്തില്‍ പരിശീലന പറക്കലിനിടെ രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒന്‍പതു പേര്‍ മരിച്ചു. സൈനിക താളവത്തിന് സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഇരു ഹെലികോപ്റ്ററുകളും കൂട്ടിയിടിച്ചതെന്നാണ് വിവരം.                                                 

 

 

ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രിഗ് കൗണ്ടി മേഖലയില്‍ ഫോര്‍ട്ട് കാംബല്‍ സൈനിക താവളത്തിനു സമീപമാണ് അപകടം നടന്നത്. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിച്ച ഹെലികോപ്റ്ററുകള്‍ ജനവാസ മേഖലയിലാണ് തകര്‍ന്നു വീണതെങ്കിലും, പ്രദേശവാസികള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. അപകടത്തില്‍പ്പെട്ട സമയത്ത് ഹെലികോപ്റ്ററുകളില്‍ ഒന്നില്‍ അഞ്ച് പേരും മറ്റൊന്നില്‍ നാലു പേരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഗതാഗതത്തിനും അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉള്‍പ്പെടെ യുഎസ് സൈന്യം ഈ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നു.