Friday, May 17, 2024
keralaNews

എരുമേലി ഓട്ടോ സമരം; നാളെ അന്തിമ തീരുമാനം 

എരുമേലി: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ്  നിരോധിച്ച സംഭവത്തിൽ പകരം സംവിധാനം ഒരുക്കി  നൽകണമെന്നാവശ്യവുമായി
ഓട്ടോ തൊഴിലാളികൾ നടത്തുന്ന സമരത്തിന്  നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് എം എൽ എ .കഴിഞ്ഞ  മൂന്ന് ദിവസമായി തുടരുന്ന ചർച്ചകൾക്കൊടുവിൽ ഇന്ന് വൈകിട്ട് പഞ്ചായത്ത് ഹാളിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത്, ആറ്റിഒ, വിവിധ യൂണിയൻ പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.കോടതിയിൽ പരാതി നൽകിയ വ്യാപാരികളുമായി ചർച്ച ചെയ്തതിന് ശേഷം കോടതി വിധിയുടെ ഉത്തരവിന്റെ  അടിസ്ഥാനത്തിൽ ഓട്ടോകൾ അകലം പാലിച്ചു പാർക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് എം എൽ എ – വ്യാപാരികളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നേർച്ചപ്പാറ റോഡിൽക്കൂടിയുള്ള പാർക്കിംഗും ആലോചിക്കുന്നുണ്ട്. ചർച്ചയിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ
ജോർജ് കുട്ടി , വൈസ് പ്രസിഡന്റ് അനുശ്രീ സാബു ,മെമ്പർമാരായ നാസർ പനച്ചി, നവാസ്, വി ഐ അജി, എരുമേലി എസ് എച്ച് ഓ മനോജ് എം, എസ് ഐ അനീഷ്, പഞ്ചായത്ത് സെക്രട്ടറി രാജീവ്, കാഞ്ഞിരപ്പള്ളി ജോ.ആർ ടി ഒ ചെറിയാൻ,സിഐടിയു ഏരിയ സെക്രട്ടറി പി ഐ ഷാനവാസ്,സിഐടിയു ടാക്സി യൂണിയൻ പ്രതിനിധി സുമേഷ്, ഓട്ടോ ടാക്സി യൂണിയൻ പ്രതിനിധി മുരളി,വിൽസൺ, തൻസിം,ബി എം എസ് എരുമേലി പഞ്ചായത്ത് സെക്രട്ടറി രതിഷ് ചന്ദ്രൻ,എംഎല്‍എ ആര്‍മി പ്രതിനിധികളായായ മിഥുല്‍ രാജ്,അനസ്,അജ്മല്‍ ,ഐഎൻടിയുസി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് നാസർ പനച്ചി ,കൺവീനർ ഷാജി നടത്തിപറമ്പിൽ , എ ഐ ടി യു സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡൻറ് റെജി വാളിപ്ലാക്കൽ എന്നിവർ പങ്കെടുത്തു.