Tuesday, April 30, 2024
EntertainmentindiaNews

ദൂരദര്‍ശനില്‍ അടിമുടി പരിഷ്‌കാരം

ഡല്‍ഹി: ദൂരദര്‍ശനില്‍ അടിമുടി പരിഷ്‌കാരം. ദുരദര്‍ശന്‍ ഇംഗ്ലീഷ്, തമിഴ്,ഹിന്ദി വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ആരംഭിച്ചു. ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് പുതിയ പരിഷ്‌കാരം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോഗോയും സ്‌ക്രീനിംഗ് നിറവുമാണ് പരിഷ്‌കരിച്ചത്. ലോഗോയില്‍ മാറ്റമുണ്ടായെങ്കിലും മൂല്യങ്ങള്‍ പഴയപോലെ തുടരുമെന്ന് ഡിഡി ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.