Sunday, April 28, 2024
Local NewsNews

എരുമേലി എസ് എന്‍ ഡി പി മധുരം മാധവം മഹാസമ്മേളനം 18 ന്

എരുമേലി: കേരളത്തിന്റെ സമസ്ത മേഖലകളിലും മാറ്റത്തിന്റെ വെളിച്ചം വിതറിയ ഈഴവരാദി വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ടചഉജ യോഗം എന്ന സംഘടനയുടെ 120-ാമത് യുണിയനായി രുപികരിക്കപ്പെട്ടതാണ് എരുമേലി യൂണിയന്‍ . എസ് എന്‍ ഡി പി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ കര്‍മ്മപരിപാടികളുടെ ഉദ്ഘാടനവും എസ് എന്‍ ഡി പി യോഗത്തിന്റെ സംഘടന സെക്രട്ടറിയായിരുന്ന ദേശാഭിമാനി റ്റി. കെ. മാധവന്‍ നെടുനായകത്വം വഹിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കര്‍മ്മപദ്ധതികളുടെ ഉദ്ഘാടനവും ആദരണീയനായ ടചഉജ യോഗം ജനറല്‍ സെക്രട്ടറി . വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ ചെയര്‍മാന്‍ എം ആര്‍ ഉല്ലാസ് അധ്യക്ഷത വഹിക്കും. അനന്ദഭദ്രത്ത് തന്ത്രികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും . യൂണിയന്‍ വൈസ് ചെയര്‍മാന്‍ കെബി ഷാജി മുഖ്യ പ്രഭാഷണം നടത്തും . പരിപാടിയില്‍ വിവിധ ഭാഗങ്ങളിലെ കണ്‍വീനര്‍മാര്‍ പങ്കെടുക്കും. ഇതോടൊപ്പം 2022-23 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ അ + ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും.എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ങ.ടര. നേഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുമാരി അനിലകുട്ടിയെ അനുമോദിക്കും. ങഎക വായ്പാപദ്ധതിയുടെ 18-ാം ഘട്ട വായ്പാവിതരണവും നടക്കും. 18 ന് രാവിലെ 10 ന് മഹാകവി കുമാരനാശാന്‍ നഗറില്‍ (യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നത്. എരുമേലി മീഡിയ സെന്റെറില്‍ വച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ യൂണിയന്‍ കണ്‍വീനല്‍ അജിത് കുമാര്‍, യൂണിയന്‍ വൈസ് ചെയര്‍മാന്‍ കെ.ബി ഷാജി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ സി.എസ്സ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.