Sunday, May 5, 2024
keralaNewsUncategorized

ശമ്പളം വര്‍ദ്ധിപ്പിക്കുന്നില്ല; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്  ബിവറേജസ് കോര്‍പ്പറേഷന്‍ യൂണിയനുകള്‍ പണിമുടക്കിലേക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസ മുണ്ടാക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ മാസം 30-നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്ടകരണത്തിന് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തില്‍ അനാസ്ഥയുണ്ടായതായാണ് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്റെ വാദം. കെഎസ്ബിസി ബോര്‍ഡ് 2021 ജൂണ്‍ 23ന് ശമ്പള പരിഷ്‌കാര ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് കെഎസ്ബിസിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.