Friday, May 17, 2024
keralaNewspolitics

സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി.

പാലക്കാട് :രണ്ടു രാഷ്ട്രീയ അരുംകൊലകളെത്തുടര്‍ന്ന് അശാന്തിയിലായ പാലക്കാട് ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തര്‍ക്കം. യോഗത്തില്‍നിന്നു ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങള്‍ പ്രഹസനമെന്നു സി.കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷി യോഗം വിളിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം.