Sunday, May 5, 2024
indiakeralaNewsSports

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റാകും പിടി ഉഷ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി പിടി ഉഷയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പിടി ഉഷ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 10 ന് നടക്കും. നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.നേരത്തെ ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞിരുന്നു. അതേസമയം ഇതിഹാസ സുവര്‍ണ പുത്രിക്ക് അഭിനന്ദനങ്ങള്‍ എന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.