Saturday, May 4, 2024
keralaNewsObituary

കൊച്ചി നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: കൊച്ചി നഗര മധ്യത്തില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം. നോര്‍ത്ത് പൊലീസ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.