Monday, May 6, 2024
Local NewsNews

എരുമേലി മണിമലയാറ്റില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എരുമേലി: ജലസമൃദ്ധമായ മണിമലയാറ്റില്‍ മത്സ്യസ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മണിമലയാറില്‍ എരുമേലി കൊരട്ടി കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.                               സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതി പ്രകാരമാണ് കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നദികളില്‍ മത്സരിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട, മുണ്ടക്കയം,എരുമേലി അടക്കം പ്രധാനപ്പെട്ട നദികളില്‍ ഒന്നരലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.                                    കാര്‍പ്പ് വിഭാഗത്തില്‍പ്പെടുന്ന അഞ്ചുതരം മത്സ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എരുമേലി മണിമലയാറ്റിലെ കൊരട്ടിയില്‍ നടന്ന പരിപാടി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എരുമേലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി , സുനില്‍ ചെറിയാന്‍, പാലാ മത്സ്യഭവന്‍ ഓഫീസര്‍ പ്രേമോള്‍ ദാസ് , പ്രൊജക്റ്റ് കോഡിനേറ്റര്‍ ആന്‍സി ഐസക്, അക്വാ കള്‍ച്ചര്‍ ഓഫീസര്‍മാരായ ഷെര്‍ലി ബാബു, ഫാസില്‍ എ കെ, പൊതുപ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി എന്നിവര്‍ പങ്കെടുത്തു .