Friday, May 10, 2024
keralaNews

വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി എത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി  . 

എരുമേലി: പോലീസിന്റെ  വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി . എരുമേലി മുട്ടപ്പള്ളി സ്വദേശി വെള്ളാപ്പള്ളിയിൽ ഷാജിയുടെ  മകൻ അരവിന്ദ് ( 22 ) നെയാണ് പോലീസ് പിടികൂടിയത് .ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം . ചെറുവള്ളി തോട്ടത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ
മുക്കടയിൽ നിന്നും രണ്ടംഗസംഘം ബൈക്കിൽ വരികയായിരുന്നു . പോലീസ് ഇവരെ കൈ കാണിച്ചുവെങ്കിലും ബൈക്ക് നിർത്താതെ പോവുകയും ബൈക്കിന് പിന്നിലിരുന്ന്  അരവിന്ദ്  ചാടി  രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ സാഹസികമായി പിടികൂടുകയായിരുന്നുവെന്നും   പോലീസ് പറഞ്ഞു, ബൈക്ക് ഓടിച്ചിരുന്നയാൾ  രക്ഷപെടുകയും ചെയ്തു . ഇവരിൽ നിന്നും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട് .അരവിന്ദൻറെ സുഹൃത്തും മുട്ടപ്പള്ളി സ്വദേശിയുമായ ആദർശിന് വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണെന്നും  എരുമേലി എസ് എച്ച് ഒ,  എ . ഫിറോസ് പറഞ്ഞു.
.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി  മുട്ടപ്പള്ളി കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും  പൊലീസ് പറഞ്ഞു . കോവിഡ് മറവിൽ എരുമേലിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്  നടത്തുന്ന കഞ്ചാവ് കച്ചവടം സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ് ഐ അബ്ദുൾ അസീസ് , സി പി ഒ മാരായ രാജേഷ് രാജപ്പൻ , ഷാനവാസ്, പി എച്ച് ഡി വി ആർ സിപിഒ ചാക്കോ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി .