Saturday, May 4, 2024
keralaLocal NewsNewspolitics

എരുമേലിയിൽ ബി എം എസ് കുടുംബ സംഗമം നടത്തി.

എരുമേലി: ഭാരതീയ മസ്ദൂർ സംഘിന്റെ  (ബി എം എസ് ) സ്ഥാപക ദിനത്തോടനുബന്ധിച്ച് ബി എം എസ് എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.തൊഴിൽ ചെയ്യുന്നതിനൊപ്പം
തൊഴിലാളികളിൽ ദേശീയ ബോധവും വളർത്തുകയാണ് ബി എം എസ് ചെയ്യുന്നതെന്നും  സംഗമം ഉദ്ഘാടനം ചെയ്ത ബി എം എസ് കോട്ടയം ജില്ല ഡെപ്യൂട്ടി ട്രഷറർ കെ.എൻ സുരേഷ് ബാബു പറഞ്ഞു. വരും തലമുറയെ
ലഹരി വസ്തുക്കളുടെ പിടിയിൽ നിന്നും മോചിപ്പിക്കാനും അവരെ
നേർവഴിക്ക് നയിക്കാനും കുടുംബം അതീവ ജാഗ്രത പുലർത്തണമെന്നും
അദ്ദേഹം പറഞ്ഞു.പിന്നോക്ക വിഭാഗത്തിൽപ്പെട്ട  വനിതയെ ഭാരതത്തിന്റെ രാഷ്ട്രപതിയാക്കിയതിലൂടെ ജനാധിപത്യത്തിന്റെ സവിശേഷതയാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കേന്ദ്ര-  സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ നേടിയ എരുമേലി സ്വദേശിയെ രേവതി രാജേഷിനേയും, അറുപതാം വയസ്സിലും കരാട്ടയിൽ ബ്ലാക്ക് ബൽറ്റ് നേടിയ ചേനപ്പാടി സ്വദേശി മുരളീധരൻ നായരേയും പൊന്നാട അണിയിച്ചും മെമന്റോ നൽകി ആദരിച്ചു.ശബരിമല അയ്യപ്പ സേവ സമാജം ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ  പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്.രാജൻ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം പൊൻകുന്നം ജില്ല കാര്യവാഹ് വി ആർ രതീഷ് മുഖ്യ പ്രഭാഷണം നടത്തി. പ്ലാന്റേഷൻ ജില്ല പ്രസിഡന്റ് കെ.കെ കരുണാകരൻ, മുണ്ടക്കയം മേഖല പ്രസിഡന്റ് പി എസ് ശ്രീനിവാസൻ,മുണ്ടക്കയം മേഖല സെക്രട്ടറി കെ ആർ രതീഷ് , പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ ആർ രതീഷ് ചേനപ്പാടി,ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഞ്ചു ദിലീപ്, ഹെഡ് ലോഡ് യൂണിയൻ കൺവീനർ റ്റി ജെ ആന്റണി എന്നിവർ സംസാരിച്ചു.