Tuesday, April 23, 2024
indiakeralaNews

എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു

അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനായി എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു.സ്റ്റേറ്റ്‌സ് ബാങ്ക് ഓഫ് ഇന്ത്യയാണ് പതിനായിരത്തിനു മുകളിലുള്ള പണം പിന്‍വലിക്കലിനു ഒടിപി നിര്‍ബന്ധമാക്കിയത്. താമസിയാതെ മറ്റു ബാങ്കുകളും ഒടിപി നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. 2020 ജനുവരി മുതല്‍ തന്നെ എസ്ബിഐ സേവനങ്ങള്‍ക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈമുകളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാറുണ്ട്.