Wednesday, May 8, 2024
keralaNews

എരുമേലിയിൽ കർശന നിയന്ത്രണം തുടരും ;പോലീസ് നടപടി കർശനമാക്കും.

കോവിഡ് ടെസ്റ്റ്  പോസിറ്റിവിറ്റി 24.2% മായി ഉയർന്നതിനെ തുടർന്ന് എരുമേലി ഗ്രാമ പഞ്ചായത്തിനെ  കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ച സാഹചര്യത്തിൽ 23 വരെ കർശന നിയന്ത്രണം തുടരാൻ പഞ്ചായത്തിൽ ഇന്ന് രാവിലെ നടന്ന  യോഗം തീരുമാനിച്ചതായി പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു . അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാ സാധനങ്ങൾ രാവിലെ 9 മണി മുതൽ വൈകിട്ട് 6.30 തുറക്കാം.അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കും . മറ്റ് പഞ്ചായത്തിലേക്ക് പോകുന്നതടക്കം അനാവശ്യമായി യാത്ര ചെയ്യുന്ന വഴികൾ അടക്കും.ടെസ്റ്റ് ചെയ്യുമ്പോൾ രോഗം കൂടുന്ന മേഖലകൾ അടക്കും.
അനാവശ്യമായി നിരത്തിലിറങ്ങുന്ന വർക്കടക്കം  പോലീസ് നടപടി  കർശനമാക്കാനും യോഗം തീരുമാനിച്ചു.പ്രസിഡന്റിനെ കൂടാതെ
പോലീസ് എസ് എച്ച് ഒ എ.ഫിറോസ്,പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, വി ഐ അജി എന്നിവർ പങ്കെടുത്തു.