Friday, April 26, 2024
keralaNewspolitics

കോട്ടയം മെഡിക്കൽ കോളേജ് ഭരണം സി.പി.എം നേരിട്ട് നടത്തുന്നു ;എൻ. ഹരി

 കോട്ടയം മെഡിക്കൽ കോളേജിന്റെ  ഭരണം CPI(M) നേരിട്ട് നടത്തുകയാണെന്ന് ബി ജെ നേതാവ് എൻ.ഹരി പറഞ്ഞു.ജീവനക്കാർ തികച്ചും രാഷ്ട്രീയ നിലപാടാണ്  എടുക്കുന്നത്, കോവിഡ് മഹാമാരിയിൽ പോലും  പലരും രാഷ്ട്രീയം കളിക്കുകയാണ്.കുടുംബശ്രീയുടെ ജില്ലാ മിഷന്റെ പേരിൽ  മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.എന്നാൽ ജില്ലാ മിഷനിൽ ബന്ധപ്പെട്ട സമയത്ത് ഏത് മാനദണ്ഡപ്രകാരമാണ് നിയമനമെന്ന   ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലെന്നും എൻ ഹരി പറഞ്ഞു.സി പി എം  ലോക്കൽ  കമ്മറ്റികൾ  കൊടുക്കുന്ന ലിസ്റ്റാണെന്നും,മെഡിക്കൽ കോളേജിലെ അമിത രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്നും ഹരി ആവശ്യപ്പെട്ടു.