Saturday, May 4, 2024
keralaNews

എരുമേലിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രികന് പരുക്ക് , കാർ നിർത്താതെ പോയി

അഞ്ജാത വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരുക്ക്. വെച്ചൂച്ചിറ അരയന്‍പാറ തോട്ടമാവില്‍ അരുണ്‍ (റിന്റോ -29) ആണ് പരുക്കേറ്റത്. ഞായറാഴ്ച്ച വൈകിട്ട് എട്ടു മണിയോടെ ടൗണിന് സമീപമാണ് അപകടം. വലുതുകാല്‍പദത്തിന് ഗുരുതര പരുക്കേറ്റതിനാല്‍ 26 ാം മൈല്‍ മേരിക്യൂന്‍സ് ആശുപത്രിയില്‍ സര്‍ജറി നടത്തി. ഞരമ്പ് മുറിഞ്ഞതിനാല്‍ 38 കുത്തികെട്ടുണ്ട്. ഓള്‍ട്ടോ കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന് അരുണ്‍ പറഞ്ഞു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോയി. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പോലീസിന്റെ ഹൈടെക് നിരീക്ഷണ ക്യാമറയില്‍ പരിശോധിച്ചിട്ടും കാര്‍ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.