Thursday, May 16, 2024
BusinessindiaNews

സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും വര്‍ധിച്ചു.

സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും വര്‍ധിച്ചു. 800 രൂപയാണ് ഈ ദിവസങ്ങളില്‍ പവന് വര്‍ധിച്ചത്. ഇതോടെ പവന് 37,440 രൂപയായി.പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയിലാണ് ഈ ആഴ്ച സ്വര്‍ണ വിപണി തുറന്നത്. ചൊവ്വാഴ്ചയും ഈ വില മാറ്റമില്ലാതെ തുടര്‍ന്നു. വ്യാഴാഴ്ച പവന് 160 രൂപയും ബുധനാഴ്?ച 320 രൂപയും വര്‍ധിച്ചിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നതും സ്വര്‍ണം ട്രോയ് ഔണ്‍സിന് 1885 ഡോളറിന് മുകളിലെത്തിയതുമാണ് വില ഉയരാന്‍ കാരണം.