Friday, April 26, 2024
HealthindiaNews

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നടത്തണം

കോവിഡ് കണ്ടെത്തുന്നതിന് ദ്രുതപരിശോധന മാത്രം നടത്തിയാല്‍ പോരെന്ന് കേന്ദ്രസര്‍ക്കാര്‍. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്.രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്.രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പിസിആര്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം.ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാന്‍ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്.