Saturday, May 4, 2024
keralaNewspolitics

ഇന്ധനമില്ലാതെ കാറിലിരുന്ന് ചാവി തിരിക്കുന്നയാളാണ് മുഖ്യമന്ത്രി; രാഹുല്‍ ഗാന്ധി 

ഇന്ധനമില്ലാതെ കാറില്‍ ഇരിക്കുന്നു ചാവി തിരിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . എരുമേലിയില്‍ പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എരുമേലിയില്‍ റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കണമെങ്കില്‍ പാവങ്ങളുടെ കൈകളില്‍ പണം എത്തണം. ജനങ്ങളുടെ കൈകളില്‍ പണം എത്തിയാല്‍ വിപണിയില്‍ സജീവമായി സാമ്പത്തിക നില മെച്ചപ്പെടുകയൊള്ളൂയെന്നും അദ്ദേഹം പറഞ്ഞു . കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഉണ്ടെന്നാണ് കേരള മുഖ്യമന്ത്രി വിചാരിക്കുന്നതെന്നും, എന്നാല്‍ തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ, കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നീ നടപടികളിലൂടെ കോണ്‍ഗ്രസ് നേരത്തേ എല്ലാം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് എരുമേലി ഇന്ത്യയ്ക്കും ലോകത്തിനും സമ്മാനിക്കുന്നത് .എരുമേലിയില്‍ ഉള്ളതുപോലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കേണ്ട വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പോകുന്നവര്‍ മുസല്‍മാന്‍മാരെ ബഹുമാനിക്കുന്നതും, അതുപോലെ മസ്ജിദില്‍ പ്രാര്‍ത്ഥിക്കേണ്ടവര്‍ മസ്ജിദില്‍ പ്രാര്‍ത്ഥിക്കുകയും ഹിന്ദുക്കളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിലെ മഹത്തായ ആശയം . അതാണ് എരുമേലി ലോകത്തിന് മുമ്പില്‍ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . റബ്ബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 250 രൂപ നല്‍കിയും 1 ന്യായ് പദ്ധതി വഴി 6000 രൂപ അക്കൗണ്ടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളാണ് ഇതിനു കാരണമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ജനങ്ങളിലൂടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നും യു.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ അഡ്വക്കറ്റ് ടോമി കല്ലാനിയെ വിജയിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്തു.