Friday, May 10, 2024
Local NewsNews

എരുമേലിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

എരുമേലി. എരുമേലി അസ്സീസി ഹെല്‍ത്ത് സെന്ററിന്റെയും, മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്         എരുമേലി യൂണിയന്‍ ബാങ്കിനു സമീപം ആരംഭിച്ചിരിക്കുന്ന അസ്സീസി ഹെല്‍ത്ത് സെന്ററില്‍ വെച്ച് 2022 മാര്‍ച്ച് 12 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജൂബി അഷറഫ് നിര്‍വ്വഹിക്കുന്നതാണ്. എരുമേലി ടൗണ്‍ വാര്‍ഡ് മെമ്പര്‍ നാസര്‍ പനച്ചി സംസാരിക്കും.                                                                                              ക്യാമ്പില്‍ DR.SAJIN ABDUL SALAM, MBBS, DR.SUMAN GADDAM, MBBS, DNB GENERAL SURGEON ( SPECIAL INTEREST IN VARICOSE VEINS) എന്നിവരുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്. സൗജന്യ പ്രമേഹ പരിശോധന, രക്ത സമ്മര്‍ദ്ദ പരിശോധന, ബ്രെസ്‌റ് ട്യൂമര്, ഹെര്‍ണിയ, കിഡ്‌നി സ്റ്റോണ്‍, ഗോള്‍ ബ്ലാഡര്‍ സ്റ്റോണ്‍, പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, മറ്റു സര്‍ജിക്കല്‍ പരിശോധനകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.മുക്കൂട്ടുതറ അസ്സീസി ആശുപത്രിയില്‍ ഡോ. ടിന്റു തോമസ് നയിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനികില്‍ ലാബ് ടെസ്റ്റുകള്‍ക് 40% ഇളവുകളോടെ ഉണ്ടായിരിക്കുന്നതാണ്.